Monday, 20 June 2011

E for Elephants Helpless Elephants

ആനയെപറ്റി ഇങ്ങനെ വിവരിക്കാം
ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും, ഉത്സവങ്ങളുടെയും, ആഘോഷങ്ങളുടെയും പേരില്‍ മനുഷ്യരില്‍നിന്നുംഏറ്റവും ക്രൂരതയും പീഡനവും അനുഭവിക്കുന്ന കരയിലെ ഏറ്റവും വലിയ സസ്യഭോജിയാണ് .
കാട്ടില്‍ ഇരുപതു ഡിഗ്രിയിലും താഴെയുള്ള താപനിലയില്‍ ജീവിക്കുന്ന ആനെയെയാണ് നാല്പതു ഡിഗ്രീയില്ലും കൂടുതലുള്ള വേനല്‍ ചൂടില്‍ എഴുനള്ളിപ്പു എന്ന പേരില്‍ ചുട്ടുപൊള്ളുന്ന സിമെന്റ് ഇട്ട തറയില്ലും ടാറ് ഇട്ട റോഡിലും നിറുത്തുന്നത്. ചൂട് തീരെ ഇഷ്ട പെടാത്ത ഒരു ജീവിയാണ് ആന, കാട്ടാനകള്‍ ഇടയ്ക്കിടയ്ക്ക് അവയുടെ പുറത്തു മണ്ണ് ( നമ്മള്‍ കുളി കഴിഞ്ഞാല്‍ പൌഡര്‍ ഇടുന്ന പോലെ) ചൂടില്‍ നിന്നും രക്ഷപെടാന്‍ ഇടാറുണ്ട്. അങ്ങനെയുള്ള ആനയെ ആണ് നമ്മള്‍ പൊരി വെയിലില്‍ മണിക്കുറുകള്‍ നിറുത്തുന്നത്.
എല്ലാവരും പറയുന്ന പഴംചൊല്ല് ശരിയാണ് ആനക്ക് ആനയുടെ വലുപ്പം അറിയില്ല അതുകൊണ്ടല്ലേ ഇത്രക്കും പീഡനവും ലഭിക്കുന്നത്. തീരെ സഹിക്കാന്‍ പാടില്ലെന്നാല് മാത്രം ആണ് ആന ഇടഞ്ഞു എന്ന് കേള്‍ക്കുന്നത്. മയക്കു വെടി ഏറ്റ ആനകളുടെ ആയുസ്സ് കുറക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
























































































































































































































































ജാലകം